പാലക്കാട് രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട് വടക്കഞ്ചേരി കണക്കൻതുരുത്തിയിൽ രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. എയർ കൂളറിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. തൃശൂർ എളനാട് മുളക്കാട് കോലത്ത് വീട്ടിൽ എൽദോസിൻ്റെ മകൻ ഏദനാണ് മരിച്ചത്. ശനിയാഴ്ച പകൽ അമ്മ ആഷ്ലിയുടെ വടക്കഞ്ചേരി കണക്കൻതുരുത്തിയിലെ വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. അമ്മ വീട്ടിൽ വിരുന്നിന് വന്ന എദൻ കൂളറിൻ്റെ വയറിൽ പിടിച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേല്ക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

ALSO READ: മഹീന്ദ്ര ഥാറിനൊപ്പം മത്സരിക്കാന്‍ ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News