വർക്കലയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ച് മരിച്ചു

വർക്കല ഇടവയിൽ രണ്ട് വയസുള്ള കുട്ടി ട്രെയിനിടിച്ചു മരിച്ചു .ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരച്ചത് . സഹോദരങ്ങൾക്ക് ഒപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. വഴിയാത്രക്കാരനായ നാട്ടുകാരനാണ് കുട്ടിയെ റെയിൽവേ ട്രാക്കിൽ കണ്ടത്. അപകടസമയം കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. ട്രെയിനിൽ നിന്ന് വീണാതാകാം എന്ന നിഗമനത്തിൽ ആണ് നാട്ടുകാർ ആദ്യംഉണ്ടായിരുന്നത്.

ശേഷം കുട്ടിയെ വളരെ സമയമായി കാണാത്തത് കൊണ്ട് അമ്മ അന്വേഷിച്ച് എത്തുമ്പോഴാണ് സ്ഹോറിനെ തിരിച്ചറിയുന്നത്. അയിരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News