തൃശൂരില്‍ രണ്ടു വയസുകാരി കാറിടിച്ച് മരിച്ചു

തൃശൂര്‍  ചേലൂരില്‍ രണ്ട് വയസുക്കാരി കാര്‍ ഇടിച്ച് മരിച്ചു. ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.ചേലൂര്‍ മണാത്ത് ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിനാണ് അപകടത്തില്‍ മരണപ്പെട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയില്‍ ആരാധനയ്ക്കായി എത്തിയതായിരുന്നു. പള്ളിയിലേയ്ക്ക് കയറുന്നതിനിടെ മുന്നോട് എടുത്ത കാറിനടിയില്‍ ഐറിന്‍ പെട്ടാണ് അപകടം നടന്നത്. ഉടന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പട്ടു. മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരന്‍ ഏദന്‍ . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എം പി ചെറിയാന്റെ മകന്റെ മകളാണ് ഐറിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News