വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍- ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ALSO READ:പരിചരിക്കാന്‍ ആളില്ലാതെ അന്നക്കുട്ടി മരിച്ച സംഭവം: മകനെതിരെ നടപടിയുമായി കേരള ബാങ്ക്, സസ്‌പെന്‍ഷന്‍

അതേസമയം വയനാട് മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരി മരിച്ചതായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ റൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വെച്ച ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്ത് കോം ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News