രണ്ട് വയസുകാരിയെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയത് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറിൽ വന്ന ആളെന്ന് സഹോദരന്റെ മൊഴി

തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയെ തട്ടികൊണ്ടുപോയത് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറിൽ വന്ന ആളെന്ന് എഫ് ഐ ആർ. എഫ് ഐ ആർ ന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.  കറുപ്പിൽ വെള്ള പുള്ളിയുള്ള ടീ ഷർട്ടാണ് കുട്ടിയെ കാണാതാകുന്ന സമയത്ത് കുട്ടി ധരിച്ചിരുന്നത്. അന്വേഷണത്തിനായി പൊലീസ് അഞ്ച് സംഘങ്ങൾ രൂപീകരിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.

Also read:യുപി പൊലീസിലെ ഒഴിവിലേക്ക് പരീക്ഷ; തിക്കും തിരക്കുമായി റെയിൽവേ സ്റ്റേഷൻ, വിമർശനവുമായി രാഹുൽ ഗാന്ധി

ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം നഗരത്തിലും അതിർത്തി ജില്ലകളിലും പരിശോധന ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News