രണ്ട് വയസുകാരിയെ കാണാതായ സംഭവം; ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല: സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരത്ത് പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. എല്ലാവിധത്തിലുള്ള പരിശോധനകളും പൊലീസ് നടത്തുന്നുണ്ടെന്നും ആദ്യം കുട്ടിയെ കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

Also read:പ്രതിഷേധിച്ചതിനല്ല, പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ് : മന്ത്രി എകെ ശശീന്ദ്രന്‍

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൂന്ന് മണിക്കുറിലധികമുള്ള ദൃശ്യങ്ങൾ ഉണ്ട്. മറ്റു ജില്ലകളിലെ പൊലിസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂട്ടർ മാത്രമല്ല മറ്റു ചില കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. കുടുംബത്തെയും ആ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്ത് വരികയാണ്. ഒരുപാട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അത് പരിശോധിക്കാനുള്ള സമയം വേണം.

Also read:‘രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കന്യാകുമാരി, കൊല്ലം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്’: ആന്റണി രാജു

കുട്ടിയുടെ കുടുംബം വർഷത്തിൽ രണ്ട് തവണ കേരളത്തിൽ വരാറുണ്ട്. തേൻ ശേഖരിക്കുന്ന ആളുകളാണ് കുടുംബം. 11.30 വരെ കുട്ടിയെ കണ്ടെന്ന് കുടുംബം മൊഴി നൽകിയിട്ടുണ്ട്. പിന്നീട് അവർ ഉറങ്ങി, പുലർച്ചെ ഒരു മണിക്ക് എണീറ്റ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. ആ സമയത്ത് ട്രെയിനുകളോ ട്രെയിനുകൾക്ക് സ്റ്റോപ്പോ ഇല്ല. അത് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News