തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. പരമാവധി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അസ്വാഭാവിക ഫോൺ വിളികൾ പരിശോധിക്കുന്നു. കുടുംബത്തിനൊപ്പമുള്ള നാടോടികളെയും പൊലീസ് സംഭവത്തിൽ ചോദ്യം ചെയ്യുന്നു.
Also read:ഫെമകേസിൽ മഹുവ മൊയ്ത്ര ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും
ജില്ലാ അതിർത്തികളിലടക്കം വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകളിലും അന്വേഷണം ഒഴിഞ്ഞ പ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടികൊണ്ടുപോയത് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറിൽ വന്ന ആളെന്ന് എഫ് ഐ ആർ. എഫ് ഐ ആർ ന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
Also read:ത്രിപുരയിൽ ബലാത്സംഗ കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചു
കറുപ്പിൽ വെള്ള പുള്ളിയുള്ള ടീ ഷർട്ടാണ് കുട്ടിയെ കാണാതാകുന്ന സമയത്ത് കുട്ടി ധരിച്ചിരുന്നത്. അന്വേഷണത്തിനായി പൊലീസ് അഞ്ച് സംഘങ്ങൾ രൂപീകരിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടികൊണ്ടുപോയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here