തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായ രണ്ടുവയസ്സുകാരിയുടെ ഡിഎന്‍എ ഫലം വന്നു. ഒപ്പമുള്ളവര്‍ തന്നെയാണ് യഥാര്‍ത്ഥ മാതാപിതാക്കളെന്നാണ് ഫലം. കുട്ടിയെ വിട്ടുനല്‍കുന്നതിന് ഇനി തടസങ്ങളില്ലെന്ന് പൊലീസ് വ്യക്തമാക്കി. നാളെ തന്നെ കുട്ടിയെ വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും പൊലീസ് അറിയിച്ചു.
കുട്ടിക്ക് തിരിച്ചറിയല്‍ രേഖ വേണമെന്ന് മാതാപിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയെന്നും പൊലീസ് പറഞ്ഞു.
ALSO READ: ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി ഒടിടിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here