ഉത്തര്‍പ്രദേശിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നു. 20 വയസുകാരനായ പ്രതി പിടിയില്‍. ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഡ്രൈവര്‍ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത കൊലപാതകത്തില്‍ പ്രതിഷേധം തുടരുമ്പോഴാണ് ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത്.

Also read:ജസ്ന തിരോധാനം; മുൻ ജീവനക്കാരിയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ

കൊല്‍ക്കത്ത കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഞെട്ടിക്കുന്ന സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപിയിലെ മീററ്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 20കാരനായ മുഹമ്മദ് മോയ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴുക്കുചാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ കാല്‍മുട്ടിന് താഴെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തു.

Also read:വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് സർക്കാർ

കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബസിനുളളിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ശിശുക്ഷേമ സമിതിയാണ് പെണ്‍കുട്ടിയെ ബസ് ടെര്‍മിനലില്‍ അവശനിലയില്‍ കണ്ടെത്തിയത്. അനാഥയായ പഞ്ചാബി സ്വദേശിനിയായ പെണ്‍കുട്ടി മൊറാദാബാദില്‍ നിന്നും ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ പോകുംവഴിയായിരുന്നു ക്രൂരത. ഒറ്റയ്ക്ക് കണ്ട പെണ്‍കുട്ടിയെ ഡെറാഡൂണിലെ ബസ് ടെര്‍മിനലില്‍വച്ച് ഡ്രൈവറും ജീവനക്കാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News