വിവാഹേതരബന്ധം; കാമുകിയെ വിവാഹം ചെയ്യാൻ രണ്ടുവയസ്സ് മാത്രമുള്ള മകനെ കൊന്ന് പുഴയിലെറിഞ്ഞു

രണ്ടുവയസ് മാത്രമുള്ള മകനെ കൊന്ന് യുവാവ് പുഴയിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലാണ് സംഭവം. ഭാര്യയെയും മകനെയും ഇല്ലായ്മ ചെയ്താൽ വിവാഹം ചെയ്യാമെന്നാണ് കാമുകി യുവാവിനോട് പറഞ്ഞത് പ്രകാരമാണ് മകനെ കൊന്ന് പുഴയിൽ വലിച്ചെറിഞ്ഞത് എന്നും , കാമുകിയെ വിവാഹം ചെയ്യണമെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഗാർമെന്റ് ഫാക്ടറിയിലെ തയ്യൽക്കാരനാണ് യുവാവ്. ഗാർമെന്റ് ഫാക്ടറിയിൽ ഒരു യുവതിയുമായി ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. കുഞ്ഞിന് ചോക്കലേറ്റ് നൽകാം എന്ന് വാഗ്ദാനം ചെയ്താണ് യുവാവ് ഭാര്യയുടെ അടുത്ത് നിന്ന് കുഞ്ഞിനെ കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.

ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലായിരുന്നു മൃതദേഹം. എലി കടിച്ചതിനാൽ എളുപ്പം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News