ഇന്ന് അര്‍ജന്റീന ലോകകപ്പ് നേടിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. നീണ്ട 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അര്‍ജന്റീന മൂന്നാം ലോക കിരീടത്തില്‍ മുത്തമിട്ടത്. 1990ലും 2014ലും കപ്പിനും ചുണ്ടിനും ഇടയിലാണ് അര്‍ജന്റീനയ്ക്ക് ലോകകിരീടം നഷ്ടമായത്.
ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസ്സിയുടെ മികവിലാണ് അര്‍ജന്റീനയ്ക്ക് വീണ്ടും ലോകകപ്പില്‍ മുത്തമിടാനായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ഫ്രാന്‍സിനെ മറികടന്നാണ് അര്‍ജന്റീന ഫിഫ ലോകകപ്പ് സ്വന്തമാക്കിയത്. 1978ലും 1986ലുമാണ് അതിന് മുമ്പ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. 1978ല്‍ മരിയോ കെംപസിലൂടെയും, 1986ല്‍ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ല്‍ അര്‍ജന്റീന ലയണല്‍ മെസിയിലൂടെ സ്വന്തമാക്കുകയായിരുന്നു.
ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും ഓര്‍ക്കാനാവുന്ന മികവുറ്റ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഖത്തര്‍ ലോകകപ്പ് കടന്നുപോയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിനായിരുന്നു ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയുടെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീന മേധാവിത്വം പുലര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ ഗംഭീര തിരിച്ചുവരവാണ് കാണികളെ അതിശയിപ്പിച്ചത്.
Also Read: വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സാധ്യതകള്‍ ഇനി എങ്ങനെ; അറിയാം പോയിന്റ് നില
കീലിയന്‍ എംബാപ്പെയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ ഫ്രാന്‍സ് ബാക്ക് ടു ഗേം എന്ന സ്ഥിതിയിലേക്കെത്തി. ഫ്രാന്‍സ് ഒപ്പമെത്തിയത് അര്‍ജന്റീനയ്ക്ക് ഇരട്ടി പ്രഹരമായി. കളിയില്‍ നിന്ന് അര്‍ജന്റീന പിന്നോട്ട് പോയതോടെ ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ നിരാശയിലായി. എന്നാല്‍ പ്രതിസന്ധിയില്‍ വീണുപോകില്ല എന്ന സന്ദേശമെന്നവണ്ണം മെസ്സി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. ഒടുവില്‍ 36 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് നടന്നുകയറി. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ ആവേശത്തിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here