‘നായകൻ വീണ്ടും വരാർ’, ഉലക നായകന് ഫാൻ ബോയ് നൽകിയ സമ്മാനം, ലോകേഷിന്റെ സിനിമാ ജീവിതത്തിലെ ‘കാർബൺ’

സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത കമൽഹാസന് ഗംഭീര തിരിച്ചു വരവ് നൽകിയ സിനിമയാണ് ലോകേഷ് കനകരാജിന്റെ വിക്രം. 2022 ജൂൺ മൂന്നിനാണ് ചിത്രം റിലീസായത്. സിനിമ ഇറങ്ങി രണ്ടുവർഷം പിന്നിടുമ്പോൾ ലോകേഷ് കനകരാജിന്റെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രമായി വാഴ്ത്തപ്പെടുന്ന ഒന്നാണ് വിക്രം. കമൽഹാസന്റെ ഫാൻ ബോയ് ആയ ലോകേഷ് താരത്തിന് നൽകിയ ഏറ്റവും മികച്ച ട്രിബ്യുട്ട് ആണ് വിക്രം.

ALSO READ: ചലച്ചിത്ര സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

ലോകേഷിന്റെ രണ്ടാം ചിത്രമായ കൈദിയുമായി കണക്റ്റ് ചെയ്യുന്ന സിനിമയാണ് വിക്രം. കൈദിയിലെ നിരവധി താരങ്ങൾ വിക്രം സിനിമയിലും ഉണ്ടായിരുന്നു. സൂര്യയുടെ ഗസ്റ്റ് റോളും, കാർത്തിയുടെ ക്ളൈമാക്സിലെ ശബ്ദവുമെല്ലാം വിക്രം സിനിമയെ ഒരു മൾട്ടി സ്റ്റാർ ചിത്രത്തിലേക്ക് ഉയർത്തിയിരുന്നു. ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച വിക്രം കേരളത്തിൽ നിന്നടക്കം മികച്ച കളക്ഷനാണ് ലഭിച്ചത്. 40 കോടിയില്‍ കൂടുതലാണ് ‘വിക്രം’ കേരളത്തില്‍നിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൊത്തം ഗ്രോസ് 401.90 കോടി രൂപയാണ്.

ALSO READ: ‘ഇവിടം പോസിറ്റീവ് വൈബ്‌സ് നല്‍കുന്നു…’ സുശാന്ത് സിംഗിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കി ഈ യുവതാരം!

അതേസമയം, കമൽഹാസന്റെ കരിയറിലെ ബെസ്റ്റ് സിനിമയായ വിക്രം രണ്ടാം വാര്‍ഷത്തിലേക്ക് കടക്കുന്നത് ആഘോഷിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകരും, കമൽഹാസന്റെ ആരാധകരും. സിനിമയിലെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടാം വാര്‍ഷിക സ്‌പെഷ്യല്‍ ടീസര്‍ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News