ഇരു വൃക്കകളെയും തകരാറിലാക്കി ട്യൂമർ; രണ്ടര വയസുകാരൻ സഹായം തേടുന്നു

രണ്ടു വയസ്സുകാരന്‍ ആദിദേവിന്  കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ നിനച്ചിരിക്കാതെ  ഇരു വൃക്കകളേയും  ബാധിച്ച ട്യൂമര്‍ വില്ലനായി എത്തി. മകന്റെ  അടിയന്തര ശസ്ത്രക്രിയക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കള്‍. നിസ്സാരമെന്ന് കരുതിയ  വയറുവേദന ഒരു കുടുംബത്തിന്റെ ആകെ സന്തോഷം തല്ലിക്കെടുത്തുമെന്ന് അറിഞ്ഞിരുന്നില്ല.  കുഞ്ഞു ശരീരത്തില്‍ ഇതുവരെ  നടന്നത് 12 കീമോതെറാപ്പികള്‍.

പത്തനംതിട്ട സ്വദേശികളായ അജിത്ത് കുമാറിന്റെയും ബീനാകുമാരിയുടെയും ഏക മകനാണ് ആദിദേവ്. വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിന് ശേഷം പിറന്ന കണ്‍മണി. കുഞ്ഞുമകന്റെ കളിചിരിയില്‍ ഏറെ സന്തോഷപ്പെട്ടൂ ഈ കുടുംബം. പൊടുന്നനെയാണ് അസുഖം മകനെ പിടികൂടിയത്. കോവിഡ് കാലത്ത് നാട്ടില്‍ തൊഴില്‍ നഷ്ടപ്പെട്ടപ്പോഴാണ് പിതാവ് ഡ്രൈവര്‍ പണിക്കായി തിരുവനന്തപുരത്ത് വന്നത്. മകന് അസുഖം വന്നതുിനുശേഷം അതിനും പേകാന്‍ ആകുന്നില്ല.എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലാണ്  ആദിദേവിന്റെ തുടര്‍ ചികിത്സ.പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇരു വൃക്കകള്‍ക്കും  അടിയന്തരമായി ശസ്ത്രക്രിയകള്‍ വേണം. ചികിത്സയ്ക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് അറിയില്ല.

ആദ്യ സര്‍ജറിക്ക് രണ്ടരലക്ഷം വേണം. ഈ പതിനഞ്ചിനാണ് ആദ്യ സര്‍ജറി. അതിനുശേഷം വീണ്ടും വേണം രണ്ടരലക്ഷം കൂടി. നാട്ടുകാരുടെ കനിവിലാണ് ഇപ്പോള്‍ കുടുംബം മുന്നോട്ടുപോകുന്നത്. പക്ഷെ അതുമാത്രം പോര ,ആദിദേവിന്റെ പുഞ്ചിരി എന്നും ഉണ്ടാകാന്‍  സുമനസ്സുകളുടെ സഹായം തേടുകയാണ് മാതാപിതാക്കള്‍.

സഹായം നൽകേണ്ട അക്കൗണ്ട് വിവരങ്ങൾ

ACCOUNT NO: 4055445380 

IFSC: CBIN0280991 

CENTRAL BANK OF INDIA 

BRANCH:  RANNI 

GPAY NO: 8606595747   

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News