ടെഹ്റാൻ: മതകാര്യപോലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‍സ അമിനിയുടെ രണ്ടാം രക്തസാക്ഷിത്വദിനമാണ് നാളെ. തലമൂടുന്ന ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കുറ്റത്തിനാണ് കുർദിഷ് വംശജയായ അമിനിയെ മതകാര്യ പോലീസ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലിരിക്കെ തലയ്ക്കടിയേറ്റാണ് 2022 സെപ്തംബർ 16 ന് 22-കാരിയായ അമിനി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ പ്രക്ഷോഭം ഇറാനെ പിടിച്ചുകുലിക്കിയിരുന്നു.
Also Read: കലി അടങ്ങാത്ത യാഗി; മ്യാൻമാറിൽ ചുഴലിക്കാറ്റിൽ മരണസംഖ്യ 74 ആയി
നാളെ അമിനിയുടെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട് തികയുമ്പോൾ ഇറാനിൽ കൂടുതൽ സ്ത്രീകൾ ഹിജാബ് ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഹിജാബ് ധരിക്കുന്നത് സ്ത്രീകളുടെ തീരുമാനമാണെന്നും സ്ത്രീകളെ മതകാര്യ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കുമെന്നും പ്രചരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. . വാഗ്‌ദാനം നിറവേറ്റേണ്ട സമയമായെന്നും ശിരോവസ്ത്രം ഉപേക്ഷിച്ച സ്ത്രീകൾ പ്രസിഡന്റിനെ ഓർമിപ്പിക്കുന്നു.
Also Read:അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭൂമിയിൽ നിന്ന് മാത്രമല്ല ബഹിരാകാശത്ത് നിന്നും ഉണ്ട് വോട്ട്
എന്നാൽ ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനി തീവ്ര മതനിലപാടുകളെ പിന്തുണയ്ക്കുന്നയാളാണ്. മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം ആളുകൾ കൊല്ലപ്പെടുകയും 22,000 പേർ അറസ്‌റ്റിലാകുകയും. ചെയ്തിരുന്നു. തടവിലിക്കായ ചിലരെ പിന്നീട് വധിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here