തൃശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ വീട്ടിൽ 24 വയസ്സുള്ള അജിത് കുമാർ, കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ 21 വയസ്സുള്ള മാലിക് എന്നിവരെയാണ് ഒന്നര ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പുല്ലൂറ്റ് കെകെടിഎം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നും വ്യാഴാഴ്ച വൈകീട്ടാണ് ഇവർ പിടിയിലായത്.

Also Read: ‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം തെറ്റ്’, മരണപ്പെട്ടതും, ചികിത്സയിൽ കഴിയുന്നതും നമ്മളുടെ ആളുകൾ; സർക്കാർ കൂടെയുണ്ട്: മന്ത്രി വീണാ ജോർജ്

തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതികൾ പോലിസിൻ്റെ പിടിയിലായത്. പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.

Also Read: കുവൈറ്റില്‍ താന്‍ ഉറങ്ങിയിരുന്ന അതേ മുറിയില്‍ കഴിഞ്ഞിരുന്ന മകന്‍; സിബിന്റെ വിയോഗം താങ്ങാനാവാതെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News