കൊട്ടാരക്ക കോട്ടൂർ ചിറയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു

കൊട്ടാരക്കര സദാനന്ദപുരം കോട്ടൂർ ചിറയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനിൽ ആകാശ്(23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തൻവീട്ടിൽ ശ്രീജിത്ത്(22) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.

Also Read: ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം; ഭർത്താവിനായി അന്വേഷണം ആരംഭിച്ച് കേരള പൊലീസ്

കൊല്ലത്ത് ഫയർ ആൻഡ് സേഫ്ടി വിദ്യാർഥി ആയിരുന്നു ശ്രീജിത്ത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആളായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. കുളത്തിലിറങ്ങിയെങ്കിലും നീന്തൽ ആറിയാത്തതിനാൽ വിഷ്ണു തിരികെ കയറി. അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.

Also Read: ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം; തൃശൂർ സ്വദേശി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News