ഫോട്ടോ പുറത്ത് കാണിക്കും, കാമുകന്റെ ഭീഷണി; പീഡനത്തിനിരയായ പത്താംക്ലാസുകാരി ജീവനൊടുക്കി

കാസർഗോഡ് ബദിയടുക്കയില്‍ പീഡനത്തിന് ഇരയായ പത്താംക്ലാസുകാരി ജീവനൊടുക്കിയത് എലി വിഷം കഴിച്ചാണെന്ന് പൊലീസിന്റെ നിഗമനം. കാമുകന്‍റെ ഭീഷണിയെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്‌. സംഭവത്തിൽ അൻവർ, സാഹില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പീഡനത്തിന് ശേഷം പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിനെത്തുടർന്നാണ് വിഷം കഴിച്ചതെന്നും പെൺകുട്ടിയുടെ മരണമൊഴി ഉണ്ടായിരുന്നു. തന്റെ കൈയിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പിതാവിനെ കൊല്ലുമെന്നുമായിരുന്നു അൻവറിന്റെ ഭീഷണി.

ALSO READ: ഡീസലൊക്കെ ആർക്കുവേണം..! ഇനി ഇ വി യുഗം

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പത്താം ക്ലാസുകാരി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെടുന്നത്. സംഭവത്തിൽ അന്‍വര്‍, സാഹില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ALSO READ: ഭരത് ഗോപി അരങ്ങൊഴിഞ്ഞിട്ട് 16 വർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News