അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിൻ്റേയും ശോഭയുടേയും മകൻ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. കാർ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു.

ALSO READ: വയനാടിന് ഒരു കൈത്താങ്ങ്… സിഎംഡിആർഎഫിലേക്ക് രണ്ട് സ്വർണ്ണവളകൾ നൽകി യുകെജി വിദ്യാർഥി

അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്നുകാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്തു നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ച രണ്ട് പേരും സുഹൃത്തുക്കളാണ്.

ALSO READ: ‘ഈ കരുതലും സ്നേഹവും എന്നും കാത്തുസൂക്ഷിക്കുക, എല്ലാവിധ ആശംസകളും…’: തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News