ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

Bike Accident

ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു ബെന്നാര്‍ഘട്ട റോഡിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ബെന്നാര്‍ഘട്ട റോഡിലെ കമ്മനഹള്ളി ജങ്ഷനില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പേരാവൂര്‍ പെരുന്തോടി അത്തൂര്‍ കല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. മുഹമ്മദ് സഹദ് (20), തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രന്‍ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റുകിടന്ന ഇരുവരെയും പോലീസെത്തി ആദ്യം സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇവിടെവെച്ച് സഹദ് മരിക്കുകയായിരുന്നു. റിഷ്ണുവിനെ വിദഗ്ധചികിത്സയ്ക്കായി മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അധികം താമസിയാതെ മരിച്ചു.

Also Read : ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി; അഭിഭാഷകൻ അറസ്റ്റിൽ

സഹദ് ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയും റിഷ്ണു സ്വകാര്യകമ്പനി ജീവനക്കാരനുമാണ്. സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ കെ.എം.സി.സി.യുടെ ആംബുലന്‍സില്‍ നാട്ടിലേക്കു കൊണ്ടുപോയി.

ഷംസുദ്ധീനാണ് മുഹമ്മദ് സഹദിന്റെ പിതാവ്. മാതാവ്: ഹസീന. സഹോദരന്‍: പരേതനായ യസീദ്. പരേതനായ ശശീന്ദ്രനാണ് റിഷ്ണുവിന്റെ അച്ഛന്‍. മാലൂര്‍ പഞ്ചായത്ത് മുന്‍ അംഗവും സി.പി.എം. മാലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ ഷാജി ശശീന്ദ്രനാണ് അമ്മ. സഹോദരങ്ങള്‍: അജന്യ, വിഷ്ണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here