കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

Kollam Pallikkalar Accident

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ആറ്റിൽ മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ നാല് യുവാക്കളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. കല്ലേലി ഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നിവരാണ് മരിച്ചത്.

Also Read: തുടരെയുണ്ടായ ആരോഗ്യപ്രശ്നങ്ങൾ; 14-കാരന്റെ വയറിനുള്ളിൽനിന്ന് പുറത്തെടുത്തത് ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ തുടങ്ങി 65 വസ്തുക്കള്‍, കുട്ടിക്ക് ദാരുണാന്ത്യം

അഗ്നിശമന സേനയുടെ സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ യുവാക്കളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കുവാൻ സാധിച്ചില്ല. പളളിക്കലാറ്റിൽ മീൻ പിടിക്കാനായാണ് നാലു യുവാക്കളെത്തിയത്. ഇവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് നാലുപേരും അപകടത്തിൽ പെടുകയായിരുന്നു.മരിച്ച ശ്രീരാ​ഗിന്റെ ഇരട്ട സഹോദരൻ ശ്രീരാ​ജും വള്ളത്തിലുണ്ടായിരുന്നു.ശ്രീരാ​ജും മറ്റൊരു യുവാവും നീന്തി രക്ഷപ്പെടുകയായിരുന്നു.

News Summary: Two youths died after a boat overturned in Kollam Pallikalar. Accident happened to young people who had come to catch fish

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News