തിരുവല്ലയില്‍ കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്ക്

തിരുവല്ല എം സി റോഡില്‍ കുറ്റൂര്‍ മാമ്മൂട്ടിപ്പടി ജംഗ്ഷനില്‍ കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. 7.30നു ചെങ്ങന്നൂര്‍ ഭാഗത്തുനിന്നു മാമമൂട്ടില്‍ പ്പടി യില്‍ നിന്നു വലത്തോട്ട് ചിറ്റയ്ക്കാട്ട് ഭാഗത്തേക്ക് തിരിഞ്ഞ മാരുതി ഷിഫ്റ്റ് കാര്‍ തിരുവല്ലാ ഭാഗത്തുനിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Also Read: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ ഷാജന്‍ സ്‌കറിയ; ഒളിവിലെന്ന് സൂചന

അതുവഴി കടന്നുപോയ പോലീസ് വാഹനത്തില്‍ മുഖത്തിനു മുറിവേറ്റ യുവാക്കളെ തിരുവല്ലാ താലുക്ക് ആശുപത്രിയില്‍ എത്തിച്ചു യുവാക്കളെ ഇടിച്ചതിനു ശേഷം നിര്‍ത്താതെ പോയ ഷിഫ്റ്റ് കാര്‍ തിരുവല്ലാ പോലീസ് സ്ഥലത്തെത്തി മാമ്മൂട്ടില്‍ പള്ളിയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നു കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News