ജപ്പാനിൽ ആഞ്ഞടിച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്: നാല് മരണം

shanshan

ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്. കാറ്റ് കരതൊട്ടതോടെ രാജ്യമെങ്ങും കനത്ത മഴയാണ്. കാറ്റിലും മഴക്കെടുതിയിലും ഇതുവരെ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഡസനിലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളെ കാണാതായിട്ടുമുണ്ട്.

ALSO READ: കണ്ണില്ലാത്ത ക്രൂരത! മഹാരാഷ്ട്രയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച 19-കാരൻ അറസ്റ്റിൽ

കാലാവസ്ഥ മോശമായതോടെ രാജ്യത്ത് വിമാന, ബുള്ളറ്റ് സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. ഈ വർഷത്തിലെ പത്താമത്തെ ചുഴലിക്കാറ്റായ ഷാൻഷാൻ കര തൊട്ടതോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്.  ഇത് ബിസിനസുകളെയും ഗതാഗത സേവനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ALSO READ: സെപ്റ്റംബർ മൂന്ന് മുതൽ വിസ്താര വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല: കാരണമിതാണ്…

മുൻപ് യാത്രാക്കാരെകൊണ്ട് നിറഞ്ഞിരുന്ന വടക്കൻ ക്യുഷുവിലെ ഒരു പ്രധാന ഗതാഗത കേന്ദ്രമായ കൊകുര സ്റ്റേഷൻ ഉൾപ്പടെ ഇപ്പോൾ പ്രവർത്തന രഹിതമാണ്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ജപ്പാൻ എയർലൈൻസും ഓൾ നിപ്പോൺ എയർവേസും ഷെഡ്യൂൾ ചെയ്തിരുന്ന 1,127 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ALSO READ: പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ: ആന്ധ്രയിൽ വൻ പ്രതിഷേധം

പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെയും ചുഴലിക്കാറ്റ് വ്യാപകമായി ബാധിച്ചു. ക്യുഷുവിലെ മിക്കവാറും എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളും കടകളും അടച്ചിട്ടിരിക്കുകയാണ്.  കഗോഷിമ, മിയാസാക്കി പ്രിഫെക്ചറുകളിൽ മാത്രം, ജപ്പാനിലെ മികച്ച മൂന്ന് കൺവീനിയൻസ് സ്റ്റോർ ശൃംഖലകളുടെ ഏകദേശം 2,400 ഔട്ട്‌ലെറ്റുകൾ ബിസിനസുകൾ താൽക്കാലികമായി നിർത്തിവെച്ചു.  ഇതോടെ അവശ്യ സാധനങ്ങൾ അടക്കം വാങ്ങാൻ കഴിയാതെ ബുദൂതിമുട്ടുകയാണ് ജനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here