ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു

DELTA AIRLINES

യുഎസ്സിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. അറ്റ്ലാന്റ വിമാനത്താവളത്തിലെ ഡെൽറ്റ എയർലൈൻസ് വിമാനങ്ങളുടെ മെയിൻ്റനൻസ് നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കുണ്ട്.

ALSO READ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; ഒരു മണിക്കൂറിനുള്ളിൽ പ്രതി പൊലീസ് പിടിയിൽ

അറ്റകുറ്റ പണികൾക്ക് വേണ്ടി ടയർ വേര്പെടുത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വിമാന കമ്പനി അറിയിച്ചു. അപകടം നടക്കുമ്പോൾ ടയറുകൾ വിമാനത്തിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

ALSO READ: ‘ഓണം ഓഫറിൽ’ തർക്കം: ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ച ശേഷം യുവതി ഓടി രക്ഷപ്പെട്ടു

ടയർ പൊട്ടിത്തെറിക്കാൻ ഉണ്ടായ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ഒക്ക്യൂപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.  ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ എഫ്എഎ എയർലൈൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News