അണ്ടര്‍- 19 ഏഷ്യാ കപ്പ് മത്സരത്തില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട് ഇന്ത്യ. ദുബൈ വേദിയായ മത്സരത്തിൽ 43 റണ്‍സിനാണ് പാക് ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 47.1 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി.
പാക്കിസ്ഥാന്‍ ബാറ്റിങ് നിരയില്‍ 159 റണ്‍സെടുത്ത ഷഹ്‌സെയ്ബ് ഖാന്‍ ആണ് നിര്‍ണായകമായത്. ഒസ്മാന്‍ ഖാന്‍ അര്‍ധ സെഞ്ചുറി (60) നേടി. മൂന്ന് വിക്കറ്റെടുത്ത സമര്‍ഥ് നാഗരാജ് ആണ് ഇന്ത്യന്‍ ബോളിങ് നിരയില്‍ തിളങ്ങിയത്. ആയുഷ് മഹ്‌ത്രെ രണ്ടും യുദ്ധജിത് ഗുഹ, കിരണ്‍ ചൊര്‍മലെ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
Read Also: U19 ഏഷ്യാ കപ്പില്‍ യുഎഇക്ക് കൂറ്റന്‍ ജയം; തകര്‍ത്തത് ജപ്പാനെ
ഇന്ത്യയുടെ നിഖില്‍ കുമാറിന്റെ അര്‍ധ ശതകം (67) പാഴായി. 30 റണ്‍സെടുത്ത ബോളര്‍ മുഹമ്മദ് ഇനാന്‍ ആണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. അതേസമയം, ഐപിഎല്‍ ലേലത്തില്‍ ശ്രദ്ധേയനായ 13കാരന്‍ വൈഭവ് സൂര്യവന്‍ശി ഒരു റണ്‍സെടുത്ത് പുറത്തായത് ഞെട്ടിച്ചു. വൈഭവിന്റെ ആദ്യ അണ്ടര്‍ 19 ദേശീയ മത്സരമായിരുന്നു ഇത്. പാക്കിസ്ഥാന്റെ അലി റാസ മൂന്ന് വിക്കറ്റ് കൊയ്തു. അബ്ദുള്‍ സുബ്ഹാന്‍, ഫഹം ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നവീദ് അഹമ്മദ് ഖാന്‍, ഒസ്മാന്‍ ഖാന്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകളെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here