അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ തുടര്‍ജയവുമായി ഇന്ത്യ. മലേഷ്യയെ പത്ത് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മലേഷ്യ 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും എല്ലാവരും കൂടാരം കയറി. വെറും 2.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 32 റണ്‍സെടുത്തായിരുന്നു ഇന്ത്യന്‍ മറുപടി. അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത വൈഷ്ണവി ശര്‍മയാണ് കളിയിലെ താരം.
103 ബോളുകള്‍ അവശേഷിക്കെയാണ് ഇന്ത്യന്‍ ജയം. ആയുഷി ശുക്ല മൂന്ന് വിക്കറ്റ് നേടി. വയനാട്ടുകാരി വിജെ ജോഷിതയ്ക്കാണ് ഒരു വിക്കറ്റ്. മലേഷ്യയ്ക്കായി ‘എക്‌സ്ട്രാസ്’ മാത്രമാണ് രണ്ടക്കം കടന്നത്. നാല് പേര്‍ സംപൂജ്യരായി. അഞ്ച് വീതം റണ്‍സെടുത്ത നൂര്‍ ആലിയ ബിന്‍തി മുഹമ്മദ് ഹൈറൂണ്‍, നസതുല്‍ ഹിദായ ഹുസ്‌ന ബിന്‍തി റസാലി എന്നിവരാണ് ടോപ്‌സ്‌കോറര്‍മാര്‍.
32 റണ്‍സില്‍ 27ഉം ഇന്ത്യന്‍ ഓപണര്‍ ഗൊംഗാദി തൃഷയുടെ വകയാണ്. ഇതില്‍ അഞ്ചും ബൗണ്ടറികളായിരുന്നു. ജി കമലിനി നാല് റണ്‍സെടുത്തു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലാണ് മത്സരം. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here