വാർത്ത പ്രചരിപ്പിച്ചവർ മാപ്പ് പറയണം; മകനെതിരെയുള്ള പ്രചാരണം വ്യാജമെന്ന് യു പ്രതിഭ എംഎൽഎ

u prathibha mla

മകനെതിരെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് യു പ്രതിഭ എംഎൽഎ. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾ മാപ്പ് പറയണമെന്നും വ്യാജ വിവരം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുമായി സുഹൃത്തുക്കൾക്കൊപ്പം പിടികൂടി എന്നാണ് ഇന്ന് വൈകിട്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണമായി എത്തിയത്.

ALSO READ; സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

തൻ്റെ മകനെതിരെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് യു പ്രതിഭ എംഎൽഎ വിഡിയോയിൽ പറഞ്ഞു. സൂഹൃത്തുക്കൾക്കൊപ്പമിരുന്നപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ ചില കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ചില മാധ്യമങ്ങൾ തൻ്റെ മകനെ എക്സൈസ് സംഘം കഞ്ചാവുമായി പിടിച്ചുവെന്ന് വാർത്ത നൽകിയെന്നും അവർ പറഞ്ഞു.വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾ മാപ്പ് പറയണമെന്നും വ്യാജ വിവരം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

ENGLISH NEWS SUMMARY: U Pratibha MLA said that the news spread against his son is baseless. She stated that the media should apologize and take legal action against those who spread fake news

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News