ചേലക്കരയിൽ ബിജെപിക്ക് വോട്ട് കൂടിയത് ഗൗരവതരം, അത് വിശദമായി പരിശോധിക്കും; യുആർ പ്രദീപ്

ur-pradeep-chelakkara

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിക്ക് വോട്ട് കൂടിയത് ഗൗരവമായി കാണുന്നുവെന്നും  അത് വിശദമായിപരിശോധിക്കുമെന്നും ചേലക്കരയിലെ നിയുക്ത എംഎൽഎ യു. ആർ. പ്രദീപ്.തെരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചു.അതിൻ്റെ കൂടുതൽ തെളിവുകൾലഭിച്ച ശേഷം കാര്യങ്ങൾ വ്യക്തമാക്കുമെന്നും യു.ആർ. പ്രദീപ് പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016-ൽ ചേലക്കരയുടെ ജനപ്രതിനിധിയായിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഇപ്പോഴത്തെ വിജയമെന്നും അന്തിമഹാകാളൻ ക്ഷേത്രം പുരം, വെടിക്കെട്ട് വിഷയത്തിൽ എന്ത് ചെയ്യാൻ കഴിയും എന്നതിൽ ജനങ്ങൾക്ക് ഒപ്പം നിന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ഗുരുവായൂരിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടി

“ഒന്നര കൊല്ലമാണ് തനിക്ക് മുന്നിൽ ഇപ്പോൾ ഉള്ളത്.2016-ൽ ചേലക്കരയുടെ ജനപ്രതിനിധിയായിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഇപ്പോഴത്തെ വിജയം.വിദ്യാഭ്യാസ മേഖലക്കാണ് മുൻഗണന നൽകുന്നത്.ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്കായി  കോച്ചിംഗ് കേന്ദ്രം ആരംഭിക്കും- നിയുക്ത എംഎൽഎ യുആർ. പ്രദീപ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിൻ്റെ കൂടുതൽ തെളിവുകൾ എടുക്കാൻ പറഞ്ഞിട്ടുണ്ടെന്നും പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം സംബന്ധിച്ച് വോട്ടർമാർ തന്നോട് പറഞ്ഞുവെന്നും തെളിവുകൾ ലഭിച്ച ശേഷം കാര്യങ്ങൾ വ്യക്തമാക്കുമെന്നും പ്രദീപ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration