കര്‍ണാടകയില്‍ മലയാളി സ്പീക്കര്‍; യു.ടി ഖാദറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു

കര്‍ണാടക നിയമസഭാ സ്പീക്കറായി യു. ടി ഖാദറിനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത്. യു.ടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കൂടിയാണ് കോണ്‍ഗ്രസ് ഉറപ്പ് വരുത്തുന്നത്.

കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ് മലയാളിയായ യു ടി ഖാദര്‍. അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഖാദറിന് മന്ത്രിസ്ഥാനം നല്‍കിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് യു. ടി ഖാദര്‍ എംഎല്‍എയായി വിജയിച്ചത് 40,361 വോട്ടുകള്‍ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എംഎല്‍എയായി വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News