മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ യു വിക്രമന്‍ അന്തരിച്ചു

മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.

ALSO READ:പെരിയാറിന്റെ പ്രതിമക്ക് നേരെ അക്രമികൾ ചാണകമെറിഞ്ഞു

ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.മുന്‍ മന്ത്രി എം വി രാഘവന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിപിഐ എം എന്‍ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി/പ്രസിഡന്റ്, ഇന്ത്യന്‍ ജേര്‍ണലിസ്‌റ് യൂണിയന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരള എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. സീതാ വിക്രമന്‍ ആണ് ഭാര്യ സന്ദീപ് വിക്രമന്‍ മകന്‍.

ALSO READ:നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി, സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ്

ഭൗതികദേഹം വലിയവിള മൈത്രി നഗറിലെ വീട്ടില്‍ നിന്നും 2 ന് സിപിഐ പട്ടത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലും 3.30 ന് പ്രസ് ക്ലബിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here