U19 ഏഷ്യാ കപ്പില്‍ യുഎഇക്ക് കൂറ്റന്‍ ജയം; തകര്‍ത്തത് ജപ്പാനെ

u19-asia-cup-uae

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജപ്പാനെ തകര്‍ത്ത് തരിപ്പണമാക്കി യുഎഇ. 273 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് യുഎഇ നേടിയത്. ഷാര്‍ജയില്‍ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് യുഎഇ നേടിയത്.

ജപ്പാന്റെ മറുപടി 24.1 ഓവറില്‍ വെറും 52 റണ്‍സില്‍ ഒതുങ്ങി. യുഎഇ ഓപണര്‍ ആര്യന്‍ സക്‌സേനയുടെ 150 റണ്‍ പ്രകടനത്തിലാണ് ആതിഥേയര്‍ റണ്‍ മല പടുത്തുയര്‍ത്തിയത്. ഓപണര്‍ അക്ഷത് റായ് അര്‍ധ സെഞ്ചുറി (53) നേടി. ക്യാപ്റ്റന്‍ അയാന്‍ അഫ്‌സല്‍ ഖാന്‍ 45ഉം യായിന്‍ റായ് 34ഉം റണ്‍ നേടി.

Read Also: ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ കിവികളുടെ നില പരുങ്ങലില്‍; എറിഞ്ഞിട്ട് ജയിക്കാന്‍ ഇംഗ്ലീഷ് പട

ജാപ്പനീസ് ബോളിങ് നിരയില്‍ കീഫര്‍ യമാമോതോ- ലേക് നാല് വിക്കറ്റ് വീഴ്ത്തി. ആരവ് തിവാരി രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത ഓപണര്‍ നിഹാര്‍ പര്‍മര്‍ ആണ് ജപ്പാന്‍ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കോജി ആബെ 17 റണ്‍സെടുത്തു. ഇവര്‍ രണ്ട് പേരുമാണ് രണ്ടക്കം കടന്നത്. നാല് പേര്‍ സംപൂജ്യരായി. 5.1 ഓവറില്‍ വെറും രണ്ട് റണ്‍ വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ഉദ്ദിഷ് സൂരിയാണ് ജപ്പാന്റെ അന്തകനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News