കൂടുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഓണ്‍ എറൈവല്‍ വീസ അനുവദിച്ച് യുഎഇ. 250 ദിര്‍ഹം നിരക്കില്‍ 60 ദിവസം വരെ വീസ ലഭിക്കും. യുകെയിലേക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും സന്ദര്‍ശക വീസയുള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇ ഓണ്‍ എറൈവല്‍ വീസ അനുവദിച്ചത്.
Also Read: ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച; മുൻകൂർ അനുമതിയില്ലാതെയും പങ്കെടുക്കാം
അപേക്ഷന്റെ വീസ, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇവര്‍ക്ക് 60 ദിവസം വരെ കാലാവധിയുള്ള വീസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. 250 ദിര്‍ഹമാണ് ഫീസ്.
അതേസമയം 14 ദിവസത്തെ വീസയ്ക്ക് 100 ദിര്‍ഹമാണ് ഫീസ് നിരക്ക്. ഇത് പതിനാല് ദിവസം കൂടി ദീര്‍ഘിപ്പിക്കണമെങ്കില്‍ 250 ദിര്‍ഹം അധികം നല്‍കണം. യുഎഇയും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് നടപടിയെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. നേരത്തെ യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവര്‍ക്കും യുകെയിലും യൂറോപ്യന്‍ യൂണിയനിലും റെസിഡന്‍സിയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു യുഎഇ ഓണ്‍ എറൈവല്‍ വീസ അനുവദിച്ചിരുന്നത്.
സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിനും ആഗോള വിനോദസഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പുതിയ നടപടിയിലൂടെ പ്രതിഫലിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here