യുഎഇയിലെ പൊതുമാപ്പ് പദ്ധതിക്ക് തുടക്കമായി. അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ രാജ്യം വിടാനും അവസരമൊരുക്കുന്നതാണ് പദ്ധതി. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ജോലി ലഭിക്കാനുള്ള സൗകര്യവും യുഎഇ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തേക്ക് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും.യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോര്‍ട്ട് നല്‍കുന്നതിനും തീരുമാനമായി. എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള കൗണ്ടറുകള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇമിഗ്രേഷന്‍ സെന്‍ററിലും ഒരുക്കിയിട്ടുണ്ട്. ഈ കൗണ്ടറുകള്‍ ഇന്ന് മുതൽ പ്രവർത്തിക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സമര്‍പ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ ലഭിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഇത് ലഭിക്കും.
വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റുമായും ബന്ധപ്പെടാം. ഇന്ത്യക്കാര്‍ക്കായി 050-9433111 എന്ന ഹെല്‍പ്പ്‍ലൈന്‍ നമ്പര്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ ബന്ധപ്പെടാം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്‍റെ ഹെല്‍പ്പ്‍ലൈന്‍ നമ്പറായ 800-46342 ലും ബന്ധപ്പെടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here