യുഎഇ പൊതുമാപ്പ്: അവസാന തീയതി ഡിസംബർ 31 വരെ; രേഖകളില്ലാതെ കഴിയുന്നവർ സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ

uae amnesty visa

യുഎഇയിലെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ഈ വർഷം ഡിസംബർ 31ന് അവസാനിക്കാനിരിക്കെ വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ വീണ്ടും അഭ്യർത്ഥിച്ചു.
2024 സെപ്റ്റംബർ 1ന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി, ഒക്ടോബർ 31ന് അവസാനിക്കേണ്ടതായിരുന്നു.

എന്നാൽ, സേവനം തേടുന്നവരുടെ വർധിച്ചെത്തിയ എണ്ണം കണക്കിലെടുത്ത് ഇത് ഡിസംബർ 31 വരെ നീട്ടി. പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്താൻ വേഗം നടപടി ആരംഭിക്കണമെന്ന് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു. യുഎഇയിൽ ദീർഘകാലമായി രേഖകളില്ലാതെ കഴിയുന്നവർക്ക് തങ്ങളുടെ താമസം നിയമപരമാക്കാനുള്ള അവസരമാണ് പൊതുമാപ്പ് പദ്ധതി.

ALSO READ; ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ട്

അതേ സമയം, പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്‍റിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം തുറന്നു. ഇവിടം കുട്ടികൾക്ക് വിദ്യാഭ്യാസപരവും വിനോദപരവും അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണു സജ്ജീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News