ഷെയ്ഖ് സയീദിന്റെ വിയോഗം; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് യുഎഇ

ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് യുഎഇ. ഇന്നു മുതല്‍ ഈ മാസം 29 വരെ യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഷെയ്ഖ് സായീദിന്റെ അന്ത്യം. യുഎഇ പ്രസിഡന്റിന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമാണ്.

ALSO READ:ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കണം; കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം

സഹോദരന്റെ വിയോഗത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അനുശോചിച്ചു. മറ്റ് ജിസിസി രാഷ്ട്രത്തലവന്‍മാരും അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് നാളുകളായി ഷെയ്ഖ് സയീദിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഈ മാസം 22ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രസിഡന്‍ഷ്യല്‍ കോടതി അറിയിച്ചിരുന്നു.

ALSO READ: മദ്യവർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യം; കള്ള് ചെത്ത് മേഖല പ്രതിസന്ധിയിൽ; എം ബി രാജേഷ്

അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. തുറമുഖ വകുപ്പിന്റെ ചെയര്‍മാൻ, യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് , അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, അബുദാബി കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് ഡവലപ്മെന്റ്, അല്‍ വഹ്ദ സ്പോര്‍ട്സ് ക്ലബിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും ഷെയ്ഖ് സായീദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News