മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി യുഎഇ

മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഉപയോഗത്തിനും നിരോധനമേർപ്പെടുത്തി യുഎഇ .ഇക്കാര്യത്തിൽ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി ഉപകരണങ്ങള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇവ പൊതു തൊഴില്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

ALSO READ:നിപ; കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്
ഡിജിറ്റല്‍ മെഡിക്കല്‍ തെര്‍മോമീറ്ററുകള്‍, ഇലക്ട്രോ മെഡിക്കല്‍ തെര്‍മോമീറ്ററുകള്‍, നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ മെഡിക്കല്‍ ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍, നോണ്‍-ഇന്‍വേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍ എന്നിങ്ങനെ ഈ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തതോ നിര്‍മ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണമീനും നിർദേശത്തിൽ പറയുന്നു.

ALSO READ:നിപ: നേരത്തെ തലച്ചോറിലായിരുന്നു രോഗലക്ഷണം, ഇത്തവണ മാറി; ആരോഗ്യ വിദഗ്ധന്‍

മെഡിക്കല്‍ ലാബ് ഉപകരണങ്ങളില്‍ അംഗീകൃത മുദ്രയില്ലെങ്കില്‍ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. വിതരണക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കനുസൃതമായി ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താന്‍ 6 മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. നിയമം 2023 സെപ്തംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News