വിവാഹം ആകാശത്തുവച്ച് , 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹത്തിന്റെ റീക്രിയേഷന്‍; വൈറല്‍ വീഡിയോ

ഈ കാലഘട്ടത്തില്‍ കല്ല്യാണം വെറൈറ്റി കൊണ്ടവരാനുള്ള മത്സരത്തിലാണ് എല്ലാവരും. അത്തരത്തിലുള്ള വിവാഹ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹം ആകാശത്തു വെച്ചു നടത്തിയിരിക്കുകയാണ് യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയായ ദിലീപ് പോപ്ലെയുടെയും ഭാര്യ സുനിത പോപ്ലെയുടെയും മകളായ വിധി പോപ്ലേയും ഹൃദേഷ് സയ്നാനിയും.

ദിലീപ് പോപ്ലെയുടെയും ഭാര്യ സുനിത പോപ്ലെയുടെയും 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാഹം അതേ രീതിയില്‍ റിക്രീയേറ്റ് ചെയ്യുകയാണ് മകളുടെ വിവാഹത്തിലൂടെ. ബോയിങ് 747 പ്രൈവറ്റ് ജെറ്റായിരുന്നു വിവാഹ വേദി. ഭൂമിയില്‍ നിന്ന് 30,000 അടി ഉയരത്തില്‍ ദുബായിയില്‍ നിന്നും ഒമാനിലേക്ക് പറക്കുന്നതിനിടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 357 പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News