റമദാനിൽ നന്മ വർഷിച്ച് യുഎഇ; ഗാസയുടെ ആകാശത്ത് ആവശ്യവസ്തുക്കൾ ‘പറന്നിറങ്ങി’

റമദാൻ വ്രതാരംഭത്തിൽ നന്മ വർഷിച്ച് യുഎഇ. യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് യുഎഇ വ്യോമസേനാ ഈജിപ്ത്യൻ വ്യോമസേനയുമായി കൈകോർത്ത് ആവശ്യവസ്തുക്കൾ വർഷിച്ചു. നന്മയുടെ പക്ഷികൾ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂടെ പാക്കറ്റുകളിൽ ആവശ്യവസ്തുക്കൾ ഗാസ മുനമ്പിന് മുകളിൽ നിന്ന് താഴേക്ക് പറന്നു. ഇത് എട്ടാംതവണയാണ് ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ ഇങ്ങനെയൊരു ഓപ്പറേഷൻ നടത്തുന്നത്.

Also Read: ഇലക്ട്‌റൽ ബോണ്ട്; വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം

42 ടൺ ഭക്ഷണവസ്തുക്കളും മെഡിക്കൽ സഹായവസ്തുക്കളുമാണ് ആകാശത്തുനിന്ന് താഴേക്ക് എയർഡ്രോപ്പ് ചെയ്തത്. സമാനമായ രീതിയിൽ 353 ടൺ വരുന്ന വസ്തുക്കൾ ഇതിന് മുൻപ് ഗാസ മുനമ്പിൽ എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ വിതരണം തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. അറബ് രാജ്യങ്ങൾ പലസ്തീനിയൻ ജനതയ്ക്ക് നൽകുന്ന ഐക്യദാർഢ്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഇരു രാജ്യങ്ങളുടെയും വ്യോമസേനാ അധികൃതർ അറിയിച്ചു.

Also Read: കേന്ദ്രത്തിന്റേത് രാജ്യത്തെ പൗരന്മാരെ പല തട്ടുകളിലാക്കി വിഭജിക്കാനുള്ള കുടില തന്ത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News