യുഎഇയിൽ ഇനി ഇലക്ട്രിക്ക് എയർ ടാക്‌സികൾ

യുഎഇയിൽ അടുത്ത വർഷം മുതൽ ഇലക്ട്രിക്ക് എയർ ടാക്‌സികൾ. ആറ് യാത്രക്കാരെ ഉൾക്കൊള്ളിക്കാവുന്ന എയർ ടാക്സി അടുത്ത വർഷം മുതൽ പരീക്ഷണത്തിന് സജ്ജമാക്കും. 2026 ൽ എയർ ടാക്‌സികൾ പറത്തിതുടങ്ങണമെന്നാണ് യുഎഇ ഗോവെർന്മെന്റിന്റെ ലക്ഷ്യം. ഗതാഗതതടസമില്ലാതെ യാത്രചെയ്യാനാകുന്നതോടെ യാത്രക്കാർക്ക് നാൽപത് ശതമാനം സമയലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കാർബൺ പുറംതള്ളലില്ലാതെ പ്രവർത്തിപ്പിക്കാനാകും എന്നതാണ് ഇലക്ട്രിക്ക് എയർ ടാക്സിയുടെ പ്രധാന ഗുണമെന്ന് യുഎഇ ഗവർണമെന്റിലെ ഇന്നവേറ്റിവ് മൊബിലിറ്റി എക്സ്പേർട് ചീഫ് സ്പെഷ്യലിസിറ്റ് റുബ അബ്ദെലാൽ പറഞ്ഞു.

ALSO READ: ‘സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരന്‍’, സംഘപരിവാറില്‍ എത്തിയതോടെ മതവിദ്വേഷമുള്ള ആളായി’: കമല്‍

റോഡ് മാർഗം എത്തിപ്പെടാൻ പ്രയാസമുള്ള ഇടങ്ങളിലേക്ക് വേഗത്തിലും സുഗമമായും എത്താൻ ഇലക്ട്രിക് എയർ ടാക്സികൾക്ക് കഴിയും. അടിയന്തരസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും എയർ ടാക്സി ഉപയോഗപ്രദമാകും. അടുത്ത വർഷത്തോടെ എയർ ടാക്‌സികൾ യാഥാർഥ്യമാക്കാനുള്ള എയർ സ്പേസ് തയ്യാറാക്കി കഴിഞ്ഞെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ പോളസി ആൻഡ് റെകുലേഷൻ ആൻഡ് അഡ്വാൻസ്ഡ് എയർ മൊബിലിറ്റി പ്രോജക്ട് മാനേജർ സീനിയർ സ്പെഷ്യലിസ്റ്റ് ഒംറാൻ ഹസ്സൻ മലെക് അറിയിച്ചു.

ALSO READ: ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്

കാലിഫോർണിയ ആസ്ഥാനമായുള്ള എയർക്രാഫ്റ്റ് കമ്പനി ആച്ചർ ആവിയേഷൻ പങ്കാളിത്തകരാർ ഒപ്പിട്ടുകഴിഞ്ഞു. യുഎഇയിൽ എയർ ടാക്സി ഓപ്പറേഷൻ 2026ൽ തുടങ്ങാനാണ് ധാരണ. കമ്പനിയുടെ മിഡ്നൈറ്റ് എന്ന എയർ ടാക്സി ദുബായ് എയർ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News