വിമാനത്തിൽ ഓണസദ്യ കഴിക്കാം, ഒപ്പം മലയാള സിനിമകളും കാണാം; യാത്രക്കാരെ അമ്പരപ്പിക്കാൻ യു എ ഇ എമിറേറ്റ്സ് എയർലൈൻസ്

ഓണത്തിന് സദ്യവിളമ്പാൻ തീരുമാനവുമായി യു എ ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ കൊച്ചിയിലും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും തിരിച്ചും ഉള്ള എമിറേറ്റ്‌സ് എയർലൈൻസിലെ യാത്രക്കാർക്കാണ് വിമാനങ്ങളിൽ വെച്ച് ഓണസദ്യ കഴിക്കാനുള്ള അവസരം ലഭിക്കുക.

also read:കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തു

ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ എന്നിവയും നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് മെനുവാണിത്. വാഴയിലയിൽ തന്നെയാകും സദ്യവിളമ്പുന്നത്. വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളാനുള്ള എയർലൈനിന്റെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ഈ നീക്കം.

also read:ഓരോ വര്‍ഷവും 150 ദശലക്ഷം യൂറോ; സൗദി ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരമായി നെയ്മര്‍

കൂടാതെ ഓണത്തിന് യാത്രക്കാർക്ക് മലയാള സിനിമകളും കാണിക്കാനുള്ള തീരുമാനവും എമിറേറ്റ്സ് അറിയിച്ചു കഴിഞ്ഞു. അടുത്ത പുതുവർഷത്തിൽ കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News