യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന് പ്രവർത്തനാനുമതി

യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന് പ്രവർത്തനാനുമതി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അനുമതി നൽകിയത്. വിമാന റൺവേകളില്ലാതെ പറക്കുന്ന വാഹനങ്ങളുടെ ലംബമായ ടേക്ക്ഓഫിനും ലാൻഡിംഗിനുമാണ് വെർട്ടിപോർട്ട് ഉപയോഗിക്കുന്നത്. യുഎഇയുടെ നൂതന ഗതാഗത രംഗത്തെ സുപ്രധാന നാഴികക്കല്ല് ആയാണ് ഇത് വിലയിരുത്തപ്പെടുന്നത്. പാസഞ്ചർ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ്, ബാറ്ററി ചാർജ്ജിംഗ് എന്നിവയുടെ കേന്ദ്രമായും വെർട്ടിപോർട്ട് പ്രവർത്തിക്കുന്നു.

ALSO READ: ഇന്നത്തെ ഇന്ത്യ കൂടുതല്‍ മതപരമായി വിഭജിക്കപ്പെട്ടു, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല: വിദ്യാബാലന്‍

അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന എയർ ടാക്‌സി സർവീസ് പോലെ പറക്കുന്ന ഗതാഗത വാഹനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും ഇത് സഹായിക്കും.ജിസിഎഎയും യുഎഇയുടെ ഗതാഗത, സാങ്കേതിക മേഖലകളിലെയും സഹകരണത്തിലൂടെയാണ് ഇത് യാഥാർഥ്യമായിരിക്കുന്നത്.

അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫീസിന്റെയും എമിറേറ്റിന്റെ സ്മാർട്ട് & ഓട്ടോണമസ് വെഹിക്കിൾ ഇൻഡസ്ട്രി ക്ലസ്റ്ററിന്റെയും പിന്തുണയോടെ നടന്ന ഡ്രിഫ്റ്റ് എക്‌സ് ചടങ്ങിലാണ് വെർട്ടിപോർട്ട് പ്രഖ്യാപനം നടത്തിയത്.

ALSO READ: തൃശ്ശൂരിലും പണം നൽകി വോട്ട് വാങ്ങാൻ ബിജെപി; പട്ടികജാതി കോളനിയിൽ ബിജെപി പണം നൽകിയതായി വോട്ടർമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News