യുഎഇയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് ഇത്രയധികം വാഹനാപകടങ്ങൾ

uae

യു.എ.ഇയിലെ ഫുജൈറയിൽ ഈ വർഷം ഒക്ടോബർ വരെ 9,901 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. അപകടങ്ങളിൽ 10 പേർക്ക് ജീവൻ നഷ്ടമാവുകയും 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായത് ഒക്ടോബറിലാണ്.

അതേസമയം അപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് മാറുന്ന കാലാവസ്ഥയിൽ സുരക്ഷിതമായ ഡ്രൈവിങ്’ എന്ന പ്രമേയത്തിൽ ഒരുമാസത്തെ ട്രാഫിക് ക്യാംപെയ്ൻ ആരംഭിച്ചതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ്, ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്ട്‌മെന്‍റ് അറിയിച്ചു.

മൂടൽമഞ്ഞ്, പൊടിക്കാറ്റ്, മഴ, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെ പ്രതികൂല കാലാവസ്ഥയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്‍റെയും മുൻകരുതലുകൾ എടുക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനാണ് ക്യാംപെയ്ൻ.

also read: യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം
അതേസമയം ദുബായിലെ കൂടുതൽ പാർപ്പിട മേഖലകളിൽ റോഡ് വികസനം നടപ്പാക്കാനൊരുങ്ങി ആർടിഎ. 19 വ്യത്യസ്തമേഖലകളിൽ 11 കിലോമീറ്ററിലധികം ദൂരത്തിലാണ് റോഡുകൾ നിർമ്മിക്കുക. 2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും. കൂടുതൽ പാർപ്പിട മേഖലകളെ ബന്ധിപ്പിച്ചുളള റോഡ് നിർമാണത്തിന് ആർടിഎ ലക്ഷ്യമിടുന്നത്. പ്രധാന പാതകൾക്ക് പുറമേ പാർക്കിങ്ങ് മേഖലകളും നടക്കാനുളള സ്ഥലവും  അതൊടൊപ്പം സ്ട്രീറ്ര് ലൈറ്റുകൾ സ്ഥാപിക്കലും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഈ മേഖലകളിലെ ട്രാഫിക് കുരുക്ക്കുറച്ച് ഗതാഗത സമയം നാൽപ്പത് ശതമാനം വരെ കുറയ്ക്കാൻ പുതിയ റോഡ് നിലവിൽ വരുന്നതോടെ സാധിക്കുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.  2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News