വീണ്ടും ആശ്വാസം; ജീവകാരുണ്യ ഉൽപന്നങ്ങളുമായി യുഎഇ കപ്പൽ ഗാസയിലേക്ക്

ഗാസയ്ക്ക് വീണ്ടും ആശ്വാസമായി യുഎഇ. ഭക്ഷ്യധാന്യം ഉൾപ്പെടെ നിരവധി ജീവകാരുണ്യ ഉൽപന്നങ്ങളുമായി യു.എ.ഇ കപ്പൽ ഗാസയിലേക്ക് പുറപ്പെട്ടു. യുദ്ധത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഗാസ ദുരിതത്താൽ വലയുകയാണ്. അവർക്ക് കൂടുതൽ ആശ്വാസം പകരുന്നതിൻറെ ഭാഗമായാണിത്. 4,016 ടൺ ഉൽപന്നങ്ങളാണ്​ കപ്പലിലുള്ളത്.

ALSO READ: സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

‘ഗാലൻറ്​ നൈറ്റ്​ മൂന്ന്’ എന്ന പേരിൽ ഗാസയ്ക്ക് സാന്ത്വനം പകരാൻ നിരവധി ജീവകാരുണ്യ പദധതികൾക്ക് ​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ നേരത്തെ ഉത്തരവിട്ടിരുന്നു. കുടിവെള്ള വിതരണം ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി നടപ്പാക്കി വരുന്നു. ഇതുവരെ എണ്ണായിരത്തോളം ടൺ ഉൽപന്നങ്ങളാണ് യുഎഇ ഗാസയിലേക്ക് അയച്ചത്.

ALSO READ: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News