യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി തീരാന്‍ ഒരാഴ്ച കൂടി ബാക്കി. ഈ കാലയളവിനുള്ളില്‍ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാരാണ് ഈ സേവനം ഉപയോഗിച്ചത്. 1300 പാസ്‌പോര്‍ട്ടുകളും 1700 അടിയന്തര സര്‍ട്ടിഫിക്കറ്റുകളുമാണ് കോണ്‍സുലേറ്റ് ഇതുവരെ അനുവദിച്ചതെന്നു ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ബയോമെട്രിക് രേഖകള്‍ നല്‍കുന്നത് ഒഴികെ യുഎഇ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് കോണ്‍സുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാന്‍ സഹായിക്കുന്നത്. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ദുബായിലെ അല്‍ അവീര്‍ സെന്ററിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ALSO READ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
1500ലധികം എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിനും വിവിധ തരത്തിലുള്ള ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങള്‍ നല്‍കിയതായും കോണ്‍സുലേറ്റ് വ്യക്തമാക്കി. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും യാത്ര വിലക്കുള്ളവരാണ്. ഇവരുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാതെ രാജ്യം വിടാന്‍ കഴിയില്ല. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഒക്ടോബര്‍ 31ന് പൊതുമാപ്പ് കാലയളവ് അവസാനിക്കുന്ന സാഹചര്യത്തില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നു അധികൃതര്‍ അഭ്യര്‍ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here