ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ. വർധിക്കുന്ന ഓൺലൈൻ തട്ടിപ്പുകളും അതിലൂടെ നിരവധി പേർക്ക് പണം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലുമാണ് ഭരണകൂടം നടപടികൾ ശക്തമാക്കിയത് .
ബാങ്കിൽ നിന്നാണെന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണെന്നും പറഞ്ഞ് ഫോണിൽ ബന്ധപ്പെടുകയും പിന്നീട് ക്രെഡിറ്റ് കാർഡ് ഒടിപി വാങ്ങി പണം തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കഴിഞ്ഞ ദിവസം ഇത്തരം തട്ടിപ്പിനിരയായിരുന്നു. ദുബായിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ ഡോ.രാകേഷ് മലയാളികൾ അടക്കമുള്ള നിരവധി പേർക്ക് വൻ തുകകളാണ് ബാങ്ക് അക്കൊണ്ടിൽ നിന്ന് നഷ്ടമായത്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് പണം നഷ്ടപ്പെട്ടതെന്ന് ഇവർ പറഞ്ഞു .
Also Read: കണ്ണാടിയിൽ സ്വന്തം പ്രതിബിബം; ഗുലുമാല് പിടിച്ച് കുതിര; വീഡിയോ
ഫാര്‍മസി ജീവനക്കാരിക്ക് 50,000 ദിർഹമാണ് നഷ്ടമായത്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഒടിപി ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ നമ്പർ അയച്ചുകൊടുക്കുകയായിരുന്നു. മാസശമ്പളക്കാരായ ഇവരെല്ലാം വിവിധ ആവശ്യങ്ങൾക്കായി കരുതി വച്ച പണമാണ് ഒറ്റയടിക്ക് നഷ്ടമായത്. നിരവധി പേരാണ് സമാനമായ തട്ടിപ്പുകളിൽ അകപ്പെടുന്നത്.
അതേസമയം, ഇത്തരം തട്ടിപ്പുകൾക്കെതിരെ അന്വേഷണം നടത്തിയ റാസൽഖൈമ പൊലീസിന് താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുക മോഷ്ടിക്കുന്ന തട്ടിപ്പുകാരുടെ സംഘത്തെ പിടികൂടാൻ കഴിഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് ബാങ്ക് കാർഡുകളും പണവും കണ്ടെത്തി. സംഘം ബാങ്ക് പ്രതിനിധികളായി വേഷമിടുകയും ഫോൺ കോളുകൾ വഴിയോ വ്യാജ വാട്സാപ് സന്ദേശങ്ങൾ വഴിയോ താമസക്കാരെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, ഡേറ്റ നൽകിയില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് പറയുകയും ഇതോടെ ആശങ്കയിലാകുന്നവര്‍ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് തട്ടിപ്പുകാർ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്നു. തങ്ങളുടെ നിക്ഷേപങ്ങൾ തട്ടിയെടുത്തതായുള്ള സന്ദേശമാണ് അടുത്തതായി ഇരകൾക്ക് ലഭിക്കുക.ഇത്തരം പരാതികള്‍ പതിവായതിനെ തുടർന്ന് പൊലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ഓപറേഷനിലൂടെ സംഘത്തെ പിടികൂടുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത് എന്ന് പൊലീസ് അറിയിച്ചു. പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Also Read: കൊച്ചി പി ആൻഡ് ടി കോളനി നിവാസികൾ ഇനി പുതുപുത്തൻ ഫ്‌ളാറ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here