യുഎഇയില്‍ യുവാക്കളിൽ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 30 വയസ്സിന്റെ തുടക്കത്തിൽ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്ന യുവാക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വിദഗ്ധർ. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Also read:മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവം; സ്വമേധയാ ഇടപെടല്‍ നടത്തി നോര്‍ക്ക
50 വയസ്സിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാവുന്നത് വർഷങ്ങൾക്ക് മുൻപ് യുഎഇയില്‍ വളരെ അപൂർവമായിരുന്നു. എന്നാൽ ഈ അവസ്ഥ ഇപ്പോൾ മാറിയിരിക്കുകയാണ്. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 60 മുതല്‍ 70വരെ ആളുകള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Also read:യാത്രാ നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്
യുഎഇയിൽ 40 ശതമാനം മുതിര്‍ന്ന പൗരന്മാരിൽ ഹൃദ്രോഗം വരാനുളള സാധ്യത കൂടുതലാണെന്നും ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകുമ്പോഴാണ് പലരും രോഗത്തെ കുറിച്ച് അറിയുന്നതെന്നും എമിറേറ്റ്‌സ് കാര്‍ഡിയോക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജുവൈരിയ അല്‍ അലി പറഞ്ഞു. ഹൃദ്രോഗ സാധ്യത കൂടാനുള്ള കാരണങ്ങൾ പുകവലി, ചിട്ടയായ വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here