230 കോടിയുടെ ജാക്ക്പോട്ട്! ‘ലൈഫ് ടൈം സെറ്റിൽമെന്‍റു’മായി തങ്ങളുടെ ആദ്യ ലോട്ടറി പ്രഖ്യാപിച്ച് യുഎഇ

UAE LOTTERY

നിങ്ങൾ ഇടക്കിടക്ക് ഭാഗ്യം പരീക്ഷിക്കുന്നവരാണോ? ഭാഗ്യശാലികൾക്ക് ‘ലൈഫ് ടൈം സെറ്റിൽമെന്‍റ്’ പ്രഖ്യാപിച്ചു കൊണ്ട് യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി ആരംഭിക്കുന്നു. 100 ദശലക്ഷം ദിര്‍ഹത്തിന്‍റെ ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ് ആണ് യുഎഇ ലോട്ടറിയുടെ ബംബർ സമ്മാനം. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് ലോട്ടറി ആരംഭിക്കുന്നത്. ഉദ്ഘാടന ദിനമായ ഡിസംബര്‍ 14ന് തത്സമയ നറുക്കെടുപ്പ് നടക്കും.

ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസുള്ള, അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം എൽഎൽസിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള യുഎഇ നിവാസികള്‍ക്ക് ലോട്ടറിയില്‍ പങ്കെടുക്കാം. theuaelottery.ae എന്ന വെബ് സൈറ്റിലൂടെ ലോട്ടറി എടുക്കാം.

ALSO READ; 51 രൂപ കയ്യിലുണ്ടോ? ജിയോ തരും അൺലിമിറ്റഡ് 5ജി ഡാറ്റ; ബിഎസ്എൻഎല്ലിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി അംബാനി

‘ലക്കി ഡേ’ ഗെയിമിന്റെ ഭാഗമായ 100 മില്യൺ ദിര്‍ഹമാണ് ഏറ്റവും വലിയ സമ്മാനം. 50 ദിര്‍ഹമാണ് ഒരു ടിക്കറ്റിനുള്ള നിരക്ക്. ജാക്ക്പോട്ടിന് പുറമേ, ഏഴ് ‘ലക്കി ചാന്‍സ് ഐഡികളും’ ഒരു ലക്ഷം ദിര്‍ഹം വീതം ഉറപ്പായ സമ്മാനവും നേടാം. പങ്കെടുക്കുന്നവര്‍ക്ക് 10 കോടി ദിര്‍ഹം, 10 ലക്ഷം ദിര്‍ഹം, ഒരു ലക്ഷം ദിര്‍ഹം, 1000 ദിര്‍ഹം, 100 ദിര്‍ഹം എന്നിങ്ങനെയും സമ്മാനങ്ങള്‍ നേടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News