ഇനി 17 വയസുള്ളവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്; ഗതാഗത നിയമം പരിഷ്‌കരിച്ച് ഈ രാജ്യം

യുഎഇ ഗതാഗത നിയമം പരിഷ്‌കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാം. ട്രാഫിക് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യുഎഇ സര്‍ക്കാര്‍ പുതിയ ഉത്തരവ് പ്രഖ്യാപിച്ചു. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

ALSO READ: ‘ഞാൻ നിഷ്കളങ്കനാണ്’ വി ഡി സതീശന് മറുപടിയുമായി സുധാകരൻ; കോൺഗ്രസിനുള്ളിലെ ഭിന്നത വീണ്ടും പുറത്ത്

ഗതാഗത നിയമ പരിഷ്‌കരണം അനുസരിച്ച് വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിക്കും, അപകടങ്ങള്‍ തടയാനല്ലാതെ നഗരങ്ങളില്‍ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇത് പാലിക്കാത്തവര്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News