യുഎഇയിലെ ഖോര്‍ഫക്കാനില്‍ ബസ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ഖോര്‍ഫക്കാന്‍ ആശുപത്രിയിലേക്ക് മാറ്റി. ഖോര്‍ഫുക്കാന്‍ ടണലിന് സമീപത്തെ റൗണ്ട് എബൌട്ടിനടുത്താണ് അപകടം. സമീപത്തെ എമിറേറ്റില്‍ നിന്ന് തൊഴിലാളികളുമായി ഖോര്‍ഫുക്കാനിലേക്ക് വന്നതായിരുന്നു ബസ്.
ALSO READ: നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും
ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡില്‍ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഏഷ്യക്കാരും അറബ് വംശജരുമായ തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ആകെ 83 തൊഴിലാളികളായിരുന്നു അപകടസമയത്ത് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 9 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. വാഹനത്തിന്റെ വലത് ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്.
അജ്മാനിലെ ഒരു സ്വകാര്യ നിര്‍മാണ കമ്പനിയുടെ തൊഴിലാളികളാണ് ഇവര്‍. സംഭവം നടന്ന ഉടനെ ഷാര്‍ജ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. പരിക്കേറ്റ 73 ആളുകളെ ഖോര്‍ഫക്കാന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം വിവരങ്ങള്‍ക്കായി ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here