‘ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ല’, അനിവാര്യമായ മാറ്റങ്ങളിലേക്ക് ചുവടുവെച്ച് യു എ ഇ

അടിയന്തര സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് യുഎഇ ഭരണകൂടം. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാണെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെയും പുതിയ നിയമപ്രകാരം ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സ്ത്രീയുടെ ജീവന് സുരക്ഷ നല്‍കുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ALSO READ: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്

‘അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ​ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടാം. ഗര്‍ഭിണിക്ക് അനുമതി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കോ ഭര്‍ത്താവിനോ ഗര്‍ഭച്ഛിദ്രത്തിനുളള അനുമതി നല്‍കാം’, പുതിയ നിയമം സംബന്ധിച്ച് അധികൃതര്‍ അറിയിച്ചു.

ALSO READ: വൈക്കം സത്യാഗ്രഹം ചരിത്ര കോൺഗ്രസ് ബഹിഷ്കരിച്ച് കോൺഗ്രസ് പ്രവർത്തകർ

അതേസമയം എത്ര മാസം വരെ ഇത്തരത്തില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് പുതുക്കിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. 120 ദിവസം കഴിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ല എന്നതായിരുന്നു യു എ ഇയുടെ പഴയ നിയമം. ഇതിൽ മാറ്റം വരുമോ എന്നാണ് പലരും വീക്ഷിക്കുന്നത്. പുതുക്കിയ നിയമത്തിൽ വാടക ഗര്‍ഭധാരണം കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ അവിവാഹിതരായ സ്ത്രീകള്‍ക്ക് ഐവിഎഫ് ചികിത്സ നടത്താനും നിയമം അനുവദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News