യുഎഇയിൽ ടെലി മാർക്കറ്റിങ് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി. നിയമം ലംഘിച്ചവരിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ 38 ലക്ഷം ദിർഹം ഈടാക്കി.
യുഎഇയിൽ ടെലി മാർക്കറ്റിങ് ലൈസൻസിനായി റജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിൽ നിന്നു മാത്രമെ ഫോൺകോളുകൾ ചെയ്യാൻ പാടുള്ളു എന്നാണ് നിയമം .
സ്വന്തം പേരിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ടെലി മാർക്കറ്റിങ്ങനായ് ഫോൺ വിളിച്ചാൽ 5000 ദിർഹം ആണ് പിഴ. തുക അടക്കുന്നത് വരെ വ്യക്തിയുടെ പേരിൽ ഉള്ള മറ്റ് എല്ലാ ഫോൺ നമ്പറുകളും താത്കാലികമായി റദ്ദാക്കും.
തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങളിൽ നിന്ന് യുഎഇ നിവാസികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റിലാണ് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. വൈകുന്നേരം ആറ് മണിക്കും രാവിലെ ഒൻപതിനും ഇടയിൽ ഉപഭോക്താക്കളെ ഫോണിൽ വിളിക്കാൻ പാടില്ലെന്നതാണ് ഇതിൽ പ്രധാനം . നിയമം ലംഘിച്ചാൽ ഒന്നര ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക.
യുഎഇയിൽ ടെലി മാർക്കറ്റിംങ് നിയമം ലംഘിച്ചവരിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ ഈടാക്കിയത് 38 ലക്ഷം ദിർഹം .
സ്വന്തം പേരിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ടെലി മാർക്കറ്റിങ്ങനായ് ഫോൺ വിളിച്ചാൽ 5000 ദിർഹം ആണ് പിഴ. തുക അടക്കുന്നത് വരെ വ്യക്തിയുടെ പേരിൽ ഉള്ള മറ്റ് എല്ലാ ഫോൺ നമ്പറുകളും താത്കാലികമായി റദ്ദാക്കും. ടെലി മാർക്കറ്റിങ് ലൈസൻസിനായി റജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിൽ നിന്നു മാത്രമെ ഫോൺകോളുകൾ ചെയ്യാൻ പാടുള്ളു എന്നാണ് നിയമം . തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങളിൽ നിന്ന് യുഎഇ നിവാസികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റിലാണ് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. വൈകുന്നേരം ആറ് മണിക്കും രാവിലെ ഒൻപതിനും ഇടയിൽ ഉപഭോക്താക്കളെ ഫോണിൽ വിളിക്കാൻ പാടില്ലെന്നതാണ് ഇതിൽ പ്രധാനം . നിയമം ലംഘിച്ചാൽ ഒന്നര ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here